ഡിഫോൾട്ടുകളിൽ നിന്ന് രക്ഷ നേടുക

നിങ്ങളുടെ ഡിജിറ്റൽ സൗഖ്യം മെച്ചപ്പെടുത്താനായി

ഈ പ്രിൻറ് ഡൗൺലോഡ് ചെയ്ത് ഇവിടെ പ്രിൻറ് ചെയ്യുക. നിങ്ങളുടെ ഡാറ്റാ ഡിടോക്സ് അനുഭവങ്ങൾ പങ്ക് വെക്കാനും, ഞങ്ങളോട് സമ്പർക്കം പുലർത്താനും ആക്ടിവിറ്റികൾക്ക് പ്രോത്സാഹനം ലഭിക്കാനായി സഫക്ക് എഴുതുക, എഴുതേണ്ട വിലാസം - datadetox@tacticaltech.org!

അവസാനമായിട്ട് നിങ്ങളെന്നാണ് “അൺപ്ലഗ്” ചെയ്യുകയും പിന്നീട് ഒരു ദിവസത്തെക്കോ അല്ലെങ്കിൽ കുറഞ്ഞത് ഒരു മണിക്കൂറിനെങ്കിലും സാങ്കേതിക വിദ്യ ഉപയോഗിക്കാതിരുന്നത്?

നിങ്ങൾ സ്ഥിരമായി ഓൺലൈനിലാണെങ്കിൽ നിങ്ങൾ തനിച്ചല്ല. ഒരു ശരാശരി വ്യക്തി ഒരു ദിവസം തൻ്റെ ഫോണിൽ 2,600 തവണയെങ്കിലും (സ്രോതസ്സ്) അമർത്തുകയോ, സ്വൈപ്പ് ചെയ്യുകയോ ചെയ്യും. അത്രമാത്രം നിങ്ങളെന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതിനത്തിന്റേതായ മൂല്യമുള്ളതായി നിങ്ങൾക്ക് തോന്നിയിരിക്കാം.നിങ്ങൾ ഡിവൈസിൽ ചിലവഴിക്കുന്ന സമയത്തിന് അതിന്റേതായ ഗുണനിലവാരമുണ്ടെന്ന് എങ്ങനെ ഉറപ്പ് വരുത്താം?

ആദ്യം മനസ്സിലാക്കേണ്ടത് സാങ്കേതിക വിദ്യയോട് നിങ്ങൾക്ക് തോന്നുന്ന ഈ അസഹ്യമായ ആകർഷണം നിങ്ങളുടെ തെറ്റല്ല എന്നതാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകളുടെയും വെബ്സൈറ്റുകളുടെയും ഓരോ ഫീച്ചറും, നിറവും, ശബ്ദവും മികച്ച രീതിയിൽ രൂപപ്പെടുത്തിയിട്ടുള്ളതിൻ്റെ കാരണങ്ങൾ ഇവയൊക്കെയാണ് - നിങ്ങളെ അതുമായി ബന്ധപ്പെടുത്തുക, നിങ്ങൾക്കത് വിൽക്കുക, ഇനിയും കൂടുതൽ വേണ്ട തരത്തിൽ നിങ്ങൾ തിരികെ വരാൻ പാകത്തിനുമാണ് .

ആപ്പുകളും ഡിസൈനുകളും രൂപപ്പെടുത്തിയ രീതിക്കനുസരിച്ച് അവ ഉദ്ദേശിക്കുന്നിടത്തേക്ക് നമ്മൾ പോവും. കൺഫമേഷനുകൾക്ക് ഊന്നൽ നൽകുന്ന രീതിയിലുള്ള ബട്ടണുകൾക്കൊപ്പം വിശ്വസിനീയമെന്ന് തോന്നുന്ന തരത്തിലുള്ള എഴുത്തുകളും കാണാം. ഇപ്പോൾ മീഡിയയെ പോലും നമ്മുടെ ശ്രദ്ധ കൂടുതലാകർഷിക്കുന്ന തരത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്, ഇതിനായി സെൻസേഷണൽ തലക്കെട്ടുകളും വീക്ഷണങ്ങളും ഉപയോഗിക്കുന്നു.

ഓൺലൈൻ ജീവിതവും ഓഫ്‌ലൈൻ ജീവിതവും തമ്മിൽ ഒരു ആരോഗ്യകരമായ തുല്യത ഉണ്ടാക്കണമെന്നുണ്ടോ? ഡാറ്റാ ഡിടോകെസിൻ്റെ ഈ ഭാഗം അതിനെ കുറിച്ചാണ്.

ഇവിടെ നിങ്ങളുടെ ടെക്നോളജി നിങ്ങളെ വലിച്ച് താഴേക്കിടുന്നതിനു പകരം നിങ്ങളെ ഉയർത്തുന്നതെങ്ങനെ എന്ന് ഉറപ്പ് വരുത്താം. നിങ്ങളുടെ ഡിവൈസുകൾ എത്രത്തോളം (അല്ലെങ്കിൽ എത്ര കുറച്ച്) ഉപയോഗിക്കണമെന്നതിൽ ഒരു പ്രത്യേക ശരിയുത്തരം ഇല്ല. നിങ്ങളുടെ സൗകര്യം പോലെ അത് ചെയ്യുക എന്നിട്ടവിടെ നിന്ന് തുടങ്ങുക.

നമുക്ക് തുടങ്ങാം!


1. ഈ നിമിഷത്തിൽ ജീവിക്കുക

ഈ നിർദ്ദേശം കേൾക്കുന്നത്ര എളുപ്പമല്ല. ഈ നിമിഷം ആസ്വദിക്കാൻ സാധിക്കണമെങ്കിൽ അത് നിത്യവും പരിശീലിക്കണം. ഇത് നിങ്ങളുടെ മസ്തിഷ്കത്തിലെ ഒരു പേശി പോലെയാണ്, ഇതിനെ ബലപ്പെടുത്തണമെങ്കിൽ അതിനെ എന്നും പരിശീലിപ്പിക്കണം. ഒരു തുടക്കമെന്നോണം നിങ്ങളും നിങ്ങളുപയോഗിക്കുന്ന സാങ്കേതിക വിദ്യയും തമ്മിലുള്ള ബന്ധം ശ്രദ്ധിക്കുക.

നിങ്ങൾ ഫോണിൽ എത്ര നേരം ചിലവഴിക്കും?

ഈ ഉത്തരത്തിൽ നിങ്ങൾക്ക് അസന്തുഷ്ടി തോന്നുന്നുണ്ടെങ്കിൽ, നിങ്ങളുടെ ടെക് ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള സെറ്റിങ്ങുകളും മാർഗ്ഗങ്ങളും ഉണ്ട്.

നിങ്ങളുടെ ലക്ഷ്യം ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, സ്നാപ്പ് ചാറ്റിലുമായി ചിലവിടുന്ന സമയം കുറയ്ക്കുക എന്നാണെങ്കിൽ നിങ്ങൾക്ക് ഇണങ്ങിയ രീതിയിൽ ഈ ആപ്പുകളുടെ സെറ്റിങ്ങുകളും പെർമിഷനുകളും മാറ്റാം. ഇൻസ്റ്റാഗ്രാം പോലെയുള്ള ചില അപ്പുകളിൽ നിങ്ങൾ ഒരു നിശ്ചിത സമയം ചിലവഴിച്ച് കഴിഞ്ഞാൽ ആപ്പിനെ തന്നെ അത് നിങ്ങളെ ഓർമ്മിപ്പിക്കാൻ സാധിക്കുന്ന തരം ഓപ്ഷനുണ്ട്.

ഇൻസ്‌റ്റാഗ്രാം:

  • പ്രൊഫൈൽ →
  • logo മെനു →
  • സെറ്റിങ്സ്
  • അക്കൗണ്ട്
  • നിങ്ങളുടെ ആക്ടിവിറ്റി
  • ദൈനംദിന റിമൈൻഡറുകൾ വെക്കുക

റിങ്ങായും , ബസ്സായും, ഫ്ലാഷായും ഫോൺ നിങ്ങളുടെ തത്സമയ സംഭാഷണങ്ങൾക്ക് ഒരു തടസ്സമാണെന്ന് കണ്ടെത്തി കഴിഞ്ഞാൽ അതിനെ നിങ്ങൾക്ക് താത്കാലികമായി നിശ്ശബ്ദമാക്കാം അല്ലെങ്കിൽ നിങ്ങളുടെ കൺമുമ്പിൽ നിന്ന് മാറ്റി നിങ്ങളുടെ പോക്കറ്റിലോ ബാഗിലോ തിരുകി വെക്കാം.

നിങ്ങളുടെ ഉപയോഗം അളക്കാനായും ആപ്പുകളുണ്ട്. ആൻഡ്രോയിഡിനും ഐഫോണിനുംഗൂഗിളിൻ്റെ ഡിജിറ്റൽ വെൽബീയിങ്ങിലൂടെയും, iOS അപ്ഡേറ്റിലൂടെയും നിങ്ങളുടെ ശീലങ്ങളെ നിയന്ത്രിക്കാനാവും. ഈ സർവീസുകൾക്ക് നിങ്ങൾ എത്രമാത്രം സ്വന്തം ഫോൺ പരിശോധിക്കുന്നുണ്ടെന്ന് പറഞ്ഞ് തരാൻ മാത്രമല്ല ഇത് നിയന്ത്രിക്കാനായി സെറ്റിങ്ങുകളും നൽകാം.

കൂടുതൽ നിർദ്ദേശങ്ങൾക്കായി, ഈ നിമിഷം ആസ്വദിക്കൂ (അത് ഫോണിനൊപ്പം ആണെങ്കിൽ പോലും ) നോക്കുക.


2. ഡിസൈൻ തന്ത്രങ്ങൾ കണ്ട്പിടിക്കുക

പെർസ്വേസിവ് ഡിസൈനുകൾ അല്ലെങ്കിൽ “ഡാർക്ക് പാറ്റേണുകൾ” മനുഷ്യ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള നഡ്‌ജുകൾ ആണ്. ഇവയുപയോഗിച്ച് എന്തിലെങ്കിലും സൈൻ അപ്പ് ചെയ്യാനോ, എന്തെങ്കിലും വാങ്ങിക്കാനോ, നിങ്ങൾ ഉദ്ദേശിച്ചതിലോ ചിന്തിച്ചതിലോ കൂടുതൽ വ്യക്തിവിവരങ്ങൾ കൊടുക്കാനോ വേണ്ടി നിങ്ങളെ പ്രകോപിപ്പിക്കാനാവും.

സാധാരണയായി കാണുന്ന ഡിസൈൻ നഡ്‌ജുകളിൽ നിറങ്ങളുടെ ഉപയോഗത്തിലോ, ബട്ടണുകളുടെ സ്ഥാനങ്ങളിലോ ചില പ്രത്യേകത ഉണ്ടാവാം, ചിലപ്പോൾ ടെക്സ്റ്റുകൾ അവ്യക്തമാകാം, അല്ലെങ്കിൽ വിവരങ്ങൾ അപൂർണ്ണമാവാം. ചിലപ്പോൾ ഇങ്ങനത്തെ വിദ്യകൾ വളരെ സ്പഷ്ടമാണ് എന്നാൽ മറ്റ് ചിലപ്പോൾ ഇവ കണ്ടെത്തുക ശ്രമകരമാണ്. ഇങ്ങനെ ചിലത് ഒരു സബ്‌സ്‌ക്രിപ്ഷണിന് വേണ്ടിയോ ഓൺലൈൻ ഷോപ്പിങ്ങിന് വേണ്ടിയോ സൈൻ ഇൻ ചെയ്യുമ്പോൾ നിങ്ങളുടെ കണ്ണിൽ പെട്ടിട്ടുണ്ടാവാം.

നിങ്ങളീ ഡിസൈൻ തന്ത്രങ്ങൾ എല്ലായിടത്തും കാണാനുള്ള കാരണം ഇവ ഫലപ്രദമാണ് എന്നതാണ് - ഇത് നമ്മളെ കൊണ്ട് ക്ലിക്ക് ചെയ്യിക്കും, സബ്സ്ക്രൈബ് ചെയ്യിക്കും, കൂടുതൽ വാങ്ങിപ്പിക്കും, നമ്മളെ വീണ്ടും അതിലേക്കെത്തിക്കും. നിങ്ങളുപയോഗിക്കുന്ന വെബ് സൈറ്റുകളിലടങ്ങിയ ഇങ്ങനത്തെ സൂക്ഷ്മമായ പ്രേരണകളെയും കൃത്രിമങ്ങളെയും കുറിച്ച് ബോധ്യം വന്ന് കഴിഞ്ഞാൽ, നിങ്ങൾ കൂടുതൽ അറിവുള്ളവരും പ്രായോഗിക ജ്ഞാനം ഉള്ളവരും ആയിത്തീരും.

നിങ്ങളുടെ ആപ്പുകളെ വെല്ലാൻ പാകത്തിലുള്ള ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാനാവും.

നിങ്ങൾ നഡ്‌ജ്‌ ചെയ്യപ്പെടുകയാണെന്ന് തിരിച്ചറിയുക: നിങ്ങൾക്ക് ചെയ്യാനാവുന്ന ആദ്യത്തെ കാര്യമെന്ന് പറയുന്നത് ഈ സാങ്കേതികത്വങ്ങളെ കുറിച്ച് ബോധ്യപ്പെടുക എന്നതാണ്. പല താരത്തിലുള്ളവയെ കുറിച്ച് ഇവിടെ വായിക്കുക, ഇപ്പോഴത്തെ പെർസ്വേസിവ് ഡിസൈനുകളെ കുറിച്ച് അറിയാനായി ഈ ട്വിറ്റർ ഫീഡ് അല്ലെങ്കിൽ ഹാഷ്ടാഗ് പിന്തുടരുക.

സ്‌ക്രീൻഷോട്ട് എടുത്ത് പങ്ക് വെക്കുക: പേർസ്യുവേസിവ് ഡിസൈനുകൾ ഓൺലൈനായി കാണുമ്പോൾ അതിൻ്റെ സ്ക്രീൻഷോട്ടെടുത്ത് കൂട്ടുകാരുമായി പങ്ക് വെക്കുക (ഓർക്കുക നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വിവരങ്ങളൊക്കെ അതിൽ നിന്നും മാറ്റുക - സ്വകാര്യത മുഖ്യമാണ്!). നിങ്ങൾക്ക് കമ്പനികളോട് അവരുടെ രീതികൾ മാറ്റാനും ചോദിക്കാവുന്നതാണ്.

ശാന്തമായിരിക്കുക: ഒരു പർച്ചേസ് പേജിൽ കൗണ്ട്ഡൗൺ ക്ലോക്ക് ഉണ്ടെങ്കിൽ സ്വയം ചോദിക്കുക, “ഇത് അടിയന്തരമാണോ?”. നിങ്ങൾക്ക് വലിയ താല്പര്യമില്ലാഞ്ഞിട്ടും ഒരു ബട്ടണിൽ നിങ്ങൾ അമർത്തുകയാണെങ്കിൽ, ആ ബട്ടണുകളിലെ വാക്കുകളും, ആ സർവീസിനായി ഉപയോഗിച്ച നിറങ്ങളെ കുറിച്ചും ചിന്തിക്കുക. നിങ്ങൾക്ക് സംശയം തോന്നുന്നുണ്ടെങ്കിൽ, ഉടനെ തന്നെ നിങ്ങൾ കുഴപ്പത്തിലാണെന്ന് ഉറപ്പിക്കരുത് - വെബ്സൈറ്റുകളോ അപ്പുകളോ ഉപയോഗിക്കുന്ന വാക്കുകൾ പരിഗണിക്കുക, കാരണം ഇവ ചിലപ്പോൾ അവ്യക്തമായെന്ന് വരാം.

ഡാർക്ക് പാറ്റേണുകളുടെ ഉദാഹരണങ്ങൾ കാണാനായും ഇവയെ എങ്ങനെ മനസ്സിലാക്കാം എന്നതിനെ കുറിച്ച് കൂടുതൽ അറിയാനായി ‘ഇന്റർനെറ്റാണ് എന്നെകൊണ്ടത് ചെയ്യിച്ചത്: ആശയകുഴപ്പമുണ്ടാക്കുന്ന ഡിസൈനുകൾക്കിടയിലും വ്യക്തത കൈവരിക്കുക’ എന്ന ലേഖനം നോക്കുക.


3. മീഡിയയെ കുറിച്ച് പ്രായോഗിക ജ്ഞാനം കൈവരിക്കുക

സ്ക്രോൾ ചെയ്യിപ്പിക്കാനും ക്ലിക്ക് ചെയ്യിപ്പിക്കാനും ആയിട്ടുള്ള ഫീച്ചറുകളെയും ഡിസൈനുകളെയും നിങ്ങളുടെ സാമർത്ഥ്യത്തിലൂടെ വെല്ലുക എന്നത് പഠിക്കാവുന്നത് പോലെ തന്നെ നിങ്ങളെ വഴിതെറ്റിക്കാനായുള്ള വർത്തകളോടും, പോസ്റ്റുകളോടും നിങ്ങൾക്ക് സാമർത്ഥ്യം കാണിക്കാം.

ഇത് വരെ നിങ്ങൾ ‘തെറ്റായ വിവരങ്ങളെ’ കുറിച്ചും ‘വ്യാജ വാർത്തകളെ’ കുറിച്ചുമുള്ള കുഴപ്പങ്ങളെ കേട്ടിട്ടുള്ളു. നിങ്ങൾക്ക് തെറ്റായ വിവരങ്ങളെ കുറിച്ച് അറിവുണ്ടെന്ന് ഉറപ്പുവരുത്താൻ വിമർശനാത്മക ചോദ്യങ്ങൾ ചോദിക്കുന്നത് ഒരു ശീലമാക്കുക. ഇത്തരം വാർത്ത എങ്ങനത്തെതുമാവാം, പ്രത്യേകിച്ചത് ആശ്ചര്യപ്പെടുത്തുന്നതോ, അരോചകമായതോ, സത്യമായിരിക്കാൻ സാധ്യത ആയിട്ടുള്ളവയാവും.

അവസാനം ഏതാണ് സ്ഥിരീകരിച്ച വാർത്തയെന്ന് നിങ്ങൾക്ക് ഉറപ്പ് പറയേണ്ടി വരും. പ്രത്യേകിച്ച് നിങ്ങളത് കുടുംബവും കൂട്ടുകാരുമായും പങ്ക് വെക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ.

  • ഇതേത് വെബ്സൈറ്റിൽ നിന്നാണ്?
  • ഇതാരാണ് എഴുതിയത് (എപ്പോൾ)?
  • തലക്കെട്ടിനപ്പുറത്തേക്ക് ഈ ലേഖനത്തിൻ്റെ പൂർണ്ണ രൂപം വെളിപ്പെടുത്തുന്നത് എന്ത്?
  • ഏതൊക്കെ സ്രോതസ്സുകളെ കുറിച്ചാണ് പരാമർശിക്കുന്നത്?

ഇത് നിങ്ങൾക്ക് തെറ്റായ വാർത്തയാണെന്ന് തോന്നുന്നുണ്ടെങ്കിൽ, ഇത് വ്യാപിക്കുന്നത് തടയണമെങ്കിൽ, മിക്ക പ്ലാറ്റുഫോമുകളിലും ഇത് റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന ഒരിടം ഉണ്ട്. ഇത് പ്രസിദ്ധീകരിച്ച അക്കൗണ്ട് ഇനിയും ഫോളോ ചെയ്യണമോ വേണ്ടയോ എന്നുള്ളതും നിങ്ങൾക്ക് തീരുമാനിക്കാം.

തെറ്റായ വിവരങ്ങൾ തിരിച്ചറിയുന്നതിനെ കുറിച്ച് കൂടുതലറിയാൻ ‘ലൈറ്റിടുക: ഇൻ്റർനെറ്റിലെ സത്യം കണ്ടെത്തുക’ എന്ന ലേഖനം വായിക്കുക.


4. നിങ്ങളെ ബാക്കിയുള്ളവർ കേൾക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക

നിങ്ങൾ സ്ഥിരമുപയോഗിക്കുന്ന ഒരു വെബ്‌സൈറ്റിലെയോ ആപ്പിലെയോ ആസക്തിയുണ്ടാക്കുന്നതോ അനുനയിപ്പിക്കുന്നതോ ആയിട്ടുള്ള ഡിസൈനോ അല്ലെങ്കിൽ തെറ്റായ വിവരമോ നിങ്ങളിൽ അസന്തുഷ്ടി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഇമെയിലുകൾ അയക്കാം, ട്വീറ്റ് ചെയ്യാം, അങ്ങനെ കമ്പനിയുടെ പ്രവർത്തികളോട് യോജിക്കുന്നില്ലെന്ന് അവരെ അറിയിക്കാം. കമ്പനികളുടെ ഏറ്റവും അമൂല്യമായ അസ്സെറ്റ്സ് ആയിട്ടുള്ള ഉപഭോക്താക്കൾ അവരെ പ്രതികരിക്കാനായി സമ്മർദ്ദത്തിലാഴ്ത്തുമ്പോൾ, ഒരു മാറ്റം ഉണ്ടാവാനുള്ള സാധ്യത ഉണ്ട്.

നിങ്ങളുടെ ഫീഡ്ബാക്ക് കേൾക്കുന്നില്ല എന്ന് തോന്നുകയാണെങ്കിൽ, വളരെ ശക്തമായൊരു കാര്യം നിങ്ങൾക്ക് ചെയ്യാനാവും:വേറൊരു വെബ്സൈറ്റോ ആപ്പോ ഉപയോഗിക്കുക. ഒരു വെബ്സൈറ്റോ ആപ്പോ ചെയ്യുന്ന ഒരു കാര്യത്തിൽ നിങ്ങൾ അസന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് ഉപയോഗിക്കുന്നത് നിർത്തുക അല്ലെങ്കിൽ അത് അൺഇൻസ്റ്റാൾ ചെയ്യുക- കുറച്ചാളുകൾ അങ്ങനെ ചെയ്യുമ്പോൾ അതവരുടെ ശ്രദ്ധയിൽ പെടും.

ഡിജിറ്റൽ ഡിസൈൻ വിദ്യകൾ തിരിച്ചറിയാനുള്ള കൂടുതൽ നിർദ്ദേശങ്ങൾക്കായി ‘ഇൻ്റർനെറ്റാണ് എന്നെകൊണ്ടത് ചെയ്യിച്ചത്: ആശയകുഴപ്പമുണ്ടാക്കുന്ന ഡിസൈനുകൾക്കിടയിലും വ്യക്തത കൈവരിക്കുക’ എന്ന ലേഖനം നോക്കുക.


5. വാക്ക് പ്രചരിപ്പിക്കുക

കൈമാറുക! ഇതെളുപ്പത്തിൽ മറന്നുപോയേക്കാവുന്ന ഒരു നിർദ്ദേഷമാണെങ്കിൽ പോലും ഇതിന് വലിയ പ്രഭാവമുണ്ട്. നിങ്ങളുടെ കൂട്ടുകാരോടും, കുടുംബക്കാരോടും, സഹ പ്രവർത്തകരോടും നിങ്ങളുടെ ശ്രദ്ധയിൽ പെടുന്ന കാര്യങ്ങളെ കുറിച്ച് പറയുക. ഈ ഡിടോക്സിൽ നിങ്ങളോടൊപ്പം കൂടാൻ അവരെയും വിളിക്കുക!

എല്ലാവരും അവരുടെ ഫോണുമായി ബന്ധപ്പെട്ടിട്ടുള്ള ശീലങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുന്നവരാണ്. ഇവിടെ പ്രധാനപ്പെട്ടത് എന്താണെന്ന് വെച്ചാൽ നിങ്ങൾക്ക് ഇണങ്ങിയ, നിങ്ങളുടെ ജീവിതരീതിയുമായി ഒത്ത് പോവുന്ന ഒരു വഴി കണ്ടെത്തുക എന്നുള്ളതാണ്. മികച്ചൊരു വഴി കണ്ടെത്തും വരെ പരീക്ഷിച്ച് കൊണ്ടിരിക്കുക. കാലാനുസൃതമായി നിങ്ങളുടെ ആവശ്യങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്കൊത്ത് നിങ്ങളുടെ ശീലങ്ങളെ പരിഷ്കരിക്കുക. എല്ലാവർക്കും ഒരേപോലെ ഇണങ്ങുന്ന തരത്തിലുള്ളൊരു പരിഹാരമേയില്ല.

അവസാനമായി, നിങ്ങളുടെ ടെക് ചോയ്‌സുകൾ നിങ്ങൾക്ക് ചുറ്റുമുള്ളവരുമായി പങ്ക് വെക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ മെസ്സഞ്ചർ ആപ്പ് എന്നും വൈകീട്ട് 8 മണിക്ക് ശേഷം മുതൽ അൺറീച്ചെബിൾ ആണെന്ന് കരുതുക. ഇതാണ് നിങ്ങളുടെ സ്ക്രീൻ-ഫ്രീ ദിനചര്യ തുടങ്ങുന്ന സമയം. നിങ്ങളുടെ കൂട്ടുകാരോടും, കുടുംബത്തോടും ഈ സമയത്ത് നിങ്ങളെ ഫോൺ വിളിക്കാം എന്ന് അറിയിക്കുക.

സംഭാഷണങ്ങൾ തുടരുന്നതിലൂടെയും, ചോദ്യങ്ങൾ ചോദിക്കുന്നതിലൂടെയും, നിങ്ങൾക്ക് യോജിക്കുന്ന തരത്തിലുള്ളൊരു സന്തുലിതമായ ഓൺലൈൻ ജീവിതം നയിക്കാം .

ഈ ചുവടുകൾ നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ, നിങ്ങൾക്കിപ്പോൾ കൂടുതൽ ബാലൻസ് തോന്നുന്നുണ്ടെങ്കിൽ, സ്മാർട്ട് ശീലങ്ങൾക്കായി സ്മാർട്ഫോണുകൾ എന്നുള്ളത് കൂടെയൊന്ന് പരീക്ഷിച്ചൂടെ?

Last updated on: 17/4/2023